Monday 6 October 2014

കടക്‌നാഥ് അഥവാ കരിങ്കോഴി

കടക്‌നാഥ് അഥവാ കരിങ്കോഴി
നാടന്‍ കോഴിയിനമാണ് കടക്‌നാഥ് അഥവാ കരിങ്കോഴി. ഇവയുടെ തൂവലൂകള്‍ക്കും മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുത്ത നിറമാണ്. തോലും ചുണ്ടും നഖങ്ങളും കണങ്കാലും പൂവും തലയും കറുത്ത നിറമാണ് . ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതു കൊണ്ടാണ് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പു നിറം ലഭിച്ചത്. പ്രധാനമായും മൂന്ന് തരം കരിങ്കോഴികളാണുള്ളത്.
കൃത്യമായ ആഹാരരീതി ഉറപ്പു വരുത്തിയാല്‍ കരിങ്കോഴികള്‍ വളരെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ആയുര്‍ ദൈര്‍ഘ്യവും പ്രകടമാക്കുന്നു. വീട്ടുമൂറ്റത്ത് തുറന്നുവിട്ട് വളര്‍ത്തുമ്പോള്‍ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ചോളമോ ദിവസത്തില്‍ ഒന്നു രണ്ട് തവണ നല്‍കാറുണ്ട്. രാത്രി കാലങ്ങളിലേ ഇവയ്ക്ക് പാര്‍പ്പിട സൗകര്യം ആവശ്യമുള്ളൂ.
ഏകദേശം ആറ് മാസം പ്രായമാകുമ്പോള്‍ കരിങ്കോഴികള്‍ പ്രായ പൂര്‍ത്തിയായി മുട്ടയിടുവാന്‍ തുടങ്ങും. പ്രായപൂര്‍ത്തിയായ പൂവന് 1.5 2.00 കി.ഗ്രാം വരെയും പിടയ്ക്ക് 1 1.5 കി.ഗ്രാം വരെയുമാണ് ഭാരം. മറ്റ് നാടന്‍കോഴികളില്‍ നിന്നും വ്യത്യസ്ഥമായി സ്ഥിരമായി ഒരു സ്ഥലത്ത് ഇവ മുട്ടയിടാറില്ല. വര്‍ഷത്തില്‍ 2 മുതല്‍ 3 വരെ തവണയായിട്ടാണ് ഇവ മുട്ടയിടുന്നത്. കരിങ്കോഴികള്‍ അടയിരുന്ന് മുട്ടവിരിയിക്കാന്‍ മടിയുള്ളവരാണ്. ആയതിനാല്‍ നാടന്‍ കോഴികളെ ഉപയോഗിച്ചോ ഇന്‍കുബേറ്ററിലോ ആണ് മുട്ടവിരിയിക്കുന്നത്.
ഇറച്ചിക്കും മുട്ടയ്ക്കും ഔഷധഗുണം
കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും വളരെയധികം ഓഷധഗുണമുള്ളവയാണ്. ഹൃദ്രോഗികള്‍ക്കും രക്താദിസമ്മര്‍ദ്ദമൂള്ളവര്‍ക്കും ഇവ അത്യുത്തമമത്രേ. വളരെ മൃദുവായ ഇവയുടെ ഇറച്ചിയില്‍ മനുഷ്യ ശരീരത്തിനാവശ്യമായ പതിനെട്ടോളം അമിനോ ആസിഡുകളും വിറ്റാമിന്‍ ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടുതല്‍ മാംസ്യം നിറഞ്ഞതും ഉയര്‍ന്ന തോതില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ളവയുമായ ഇവയുടെ ഇറച്ചി രക്തക്കുഴലുകളിലെ അതിറോസ്‌ക്ലീറോസിസ് അഥവാ കൊഴുപ്പ് അടിയുന്ന അവസ്ഥ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സഹായിക്കൂം. ശരീരത്തിന്റെ നാഡീവ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതും രക്തത്തിന്റെ അളവ് കൂടാന്‍ സഹായിക്കൂുകയൂം ചെയ്യുമെന്നതിനാല്‍ ഇവയുടെ ഇറച്ചിയും മുട്ടയും പലതരം പാരമ്പര്യ ചികിത്സയ്ക്കുപയോഗിക്കുന്നു.
കരിങ്കോഴിയും നാടന്‍ കോഴിയും തമ്മിലുള്ള വ്യത്യാസം
നാടന്‍ കോഴി കരിങ്കോഴി
വാര്‍ഷിക മുട്ടയുത്പാദനം 40 60 80 90
വിരിയിക്കലിനിടയില്‍ മുട്ട കേടാവുന്നത് 25 30% 20 25%
മുട്ടയുടെ ഭാരം 28 40 ഗ്രാം 32 46 ഗ്രാം
മുട്ടയുടെ നിറം ഇളം തവിട്ട് കടും തവിട്ട്
മാംസത്തിന്റെ കാഠിന്യം ദൃഢം മൃദുവും കൊഴുപ്പ് കുറഞ്ഞതും

No comments:

Post a Comment